വാട്സ് ആപ്പിന്റെ നയംമാറ്റം സര്‍ക്കാര്‍ പരിശോധിക്കുന്നു

Glint desk
Fri, 15-01-2021 11:18:42 AM ;

വളരെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച ഒന്നാണ് വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യ നയം. വാട്സാപ്പിലെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനു കൈമാറുമെന്നും ഇതുള്‍പ്പെടുത്തിയ പുതിയ നയം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ടിനുശേഷം അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകുമെന്നുമാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇപ്പോള്‍ വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യ നയം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. 

വ്യവസായപ്രമുഖരടക്കം സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വാട്സാപ്പ് ഉപഭോക്താക്കള്‍ ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്ഥിതി വിലയിരുത്തുന്നത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ നീക്കം ഏതെല്ലാം രീതിയില്‍ സമൂഹത്തെയും രാജ്യത്തെയും ബാധിക്കുമെന്ന് കേന്ദ്ര ഐ.ടി. മന്ത്രാലയം ചര്‍ച്ച ചെയ്യുന്നതായാണ് വിവരം.

 

Tags: