ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകള്‍ മറ്റ് സൈറ്റുകളില്‍ എംബഡ് ചെയ്ത് ഉപയോഗിക്കുന്നതിനെതിരെ ഇന്‍സ്റ്റഗ്രാമിന്റെ മുന്നറിയിപ്പ്. ഒരു ഇന്‍സ്റ്റഗ്രാം യൂസര്‍ ഇന്‍സ്റ്റഗ്രാമിലെ മറ്റൊരു യൂസറുടെ ഫോട്ടോകള്‍ മറ്റൊരു സൈറ്റില്‍ എംബഡ് ചെയ്ത് ഉപയോഗിച്ചാല്‍ അത് പകര്‍പ്പവകാശ ലംഘനമാണെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. ഏത് യൂസറുടെ ഫോട്ടോയാണോ എംബഡ് ചെയ്യുന്നത് അയാളുടെ അനുമതി വാങ്ങിയതിന് ശേഷം ഫോട്ടോ ഉപയോഗിക്കാം എന്ന് ഇന്‍സ്റ്റഗ്രാം അറിയിക്കുന്നുണ്ട്. ഫോട്ടോഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ളതാണ്.
അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം ചിത്രത്തിന്റെ ഉപയോഗം സംബന്ധിച്ച് ന്യൂസ് വീക്ക് എന്ന പ്രസിദ്ധീകരണത്തിന് ന്യൂയോര്‍ക്ക് കോടതിയില്‍ നിന്നും റൂളിംഗ് ലഭിച്ചതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിന്റെ നടപടി. ഇതുവരെ എംബഡ് പ്രൈവറ്റാക്കി വെക്കാനുള്ള സംവിധാനമാണ് യൂസര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇത് ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ റീച്ചിനെ ബാധിക്കുമായിരുന്നു.