Skip to main content

ഗുരുഗ്രാമിലുള്ള ഹാപ്‌റാംപ് എന്ന സ്റ്റര്‍ട്ട് അപ്പിനായി ഒരു മില്ല്യണ്‍ നിക്ഷേപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഐ.ഐ.ടി വഡോദരയില്‍ നിന്നുള്ള 5 വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ട് അപ്പാണ് ഹാപ്‌റാംപ്. ശുഭേന്ദ്ര വിക്രം, പ്രത്യുഷ് സിംഗ്, രജത് ഡാംഗി, മൊഫിദ് അന്‍സാരി തുടങ്ങിയ യുവാക്കളാണ് ഈ സ്റ്റാര്‍ട്ട് അപ്പിന് പിന്നിലുള്ളത്. 

രണ്ട് വര്‍ഷം എടുത്തു, പക്ഷേ അവസാനം ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന സ്റ്റാര്‍ട്ട് അപ്പ് ഞാന്‍ കണ്ടെത്തി എന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. 2018ലാണ് സമൂഹമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. 

ഫേസ്ബുക്കിന് വിമര്‍ശനം ഉയരുന്ന സ്വകാര്യത, ഡാറ്റ സെക്യൂരിറ്റി, ഫെയര്‍ കണ്ടന്റ്, മോണറ്റൈസേഷന്‍ എന്നിവയടക്കം പരിഹാരമുണ്ടാക്കി രാജ്യത്തിനായി സമൂഹമാധ്യമം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ഈ യുവാക്കളുള്ളത്. സ്റ്റാര്‍ട്ട് അപ്പില്‍ ആകെ 12 ജോലിക്കാരാണുള്ളത്. വര്‍ഷാവസാനത്തോടെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുള്ള ആളുകളെ കൂടി സ്റ്റാര്‍ട്ട് അപ്പിന്റെ ഭാഗമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.