എല്‍.പി.ജി ഓട്ടോയുടെ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് കേരളം

Glint desk
Mon, 02-03-2020 12:27:01 PM ;

എല്‍.പി.ജി ഓട്ടോറിക്ഷകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കേരളത്തിലാണെന്ന് രത്‌നഗിരി റിഫൈനറീസ് ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ബി.അശോക്. ആദ്യത്തെ എല്‍.പി.ജി സ്റ്റേഷന്‍ കൊച്ചിയിലാണ് തുടങ്ങിയത്. എല്‍.പി.ജി ഇന്ധനം ഉപയോഗിച്ചുള്ള വാഹനം ഓടിക്കുന്നത് അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ വളരെ സഹായകരമാണ്. എല്‍.പി.ജി ഓട്ടോകള്‍ കര്‍ണാടകയിലും സുലഭമാണ്. കോയമ്പത്തൂരില്‍ രണ്ടുദിവസമായി നടന്നു വരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ദേശീയ കോണ്‍ക്ലേവ് 2020ന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്. 

വിവിധ വ്യവസായങ്ങളിലും എല്‍.പി.ജി ഗ്യാസ് ഉപഭോഗം വര്‍ദ്ധിപ്പിച്ചതായി ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍.പാണ്ഡെ വ്യക്തമാക്കി. ഗ്ലാസ്സ് ഗ്ലോവിങ് വ്യവസായത്തിലും ഓട്ടോ മൊബൈല്‍ വ്യവസായത്തിലും ഉയര്‍ന്ന നിലവാരമുള്ള എല്‍.പി.ജി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇതെല്ലാം അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags: