200കോടി ഉപയോക്താക്കളെ സ്വന്തമാക്കി വാട്‌സാപ്പ്

Glint Desk
Thu, 13-02-2020 02:11:24 PM ;

ലോകമെമ്പാടുമുള്ള വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണം 200 കോടി കടന്നെന്ന് അധികൃതര്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ് വാട്‌സാപ്പ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോക്താക്കളുടെ എണ്ണം 1.5 ബില്ല്യണ്‍ ആയിരുന്നു. 2ബില്ല്യണ്‍ ഉപയോക്താക്കളുടെ ലിസ്റ്റില്‍ കയറുന്ന രണ്ടാമത്തെ ആപ്പാണ് വാട്‌സാപ്പ്. ആദ്യ സ്ഥാനം ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള മാര്‍ക്വി എന്ന ആപ്പിന് സ്വന്തമാണ്. 2.5 ബില്ല്യണ്‍ ഉപയോക്താക്കളാണ് മാര്‍ക്വിക്ക് ഉള്ളത്. 

ജനുവരി അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഒരുദിവസം 2.26 ബില്ല്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രം, മെസ്സെഞ്ചര്‍ എന്നീ ആപ്പുകള്‍ ഉപയോഗിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വാട്‌സാപ്പ് ആരംഭിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 19 ബില്ല്യണ്‍ ഡോളറിനാണ് ഫേസ്ബു്ക്ക് വാട്‌സാപ്പ് സ്വന്തമാക്കുന്നത്. 

ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലെ നിര്‍ദ്ദിഷ്ട ഉപഭോക്താക്കളുടെ കണക്കുകള്‍ വാട്‌സാപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 40 കോടിയായിരുന്നു. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പ് ആണിത്. യാതൊരുവിധ മാര്‍ക്കറ്റിംഗുകളും ഇല്ലാതെ തന്നെയാണ് വാട്‌സാപ്പ് ഇന്ത്യയില്‍ വേരൂന്നിയത് എന്നതും ശ്രദ്ധേയം.  

Tags: