പോപ്‌കോണ്‍ പല്ലില്‍ കുടുങ്ങി, പിന്നെ അണുബാധ; ഒടുവില്‍ ഹൃദയ ശസ്ത്രക്രിയ

Glint Desk
Wed, 08-01-2020 04:26:53 PM ;

Popcorn stuck in mouth led to open heart surgery

പോപ്‌കോണ്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. സിനിമ കാണുമ്പോഴും ടി.വി. കാണുമ്പോഴുമൊക്കെ പോപ്‌കോണ്‍ കൊറിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ പോപ്‌കോണ്‍ കഴിച്ച് ആശുപത്രി കിടക്കയില്‍ ആയിരിക്കുകയാണ് ആദം മാര്‍ട്ടിന്‍ എന്ന 41 കാരനായ ബ്രിട്ടിഷ് യുവാവ്. 

പോപ്‌കോണ്‍ ചവക്കുന്നതിന്റെ ഇടയില്‍ പോപ്‌കോണിന്റെ അവശിഷ്ടം ആദമിന്റെ പല്ലില്‍ കുടുങ്ങി. പിന്നെ കയ്യില്‍ കിട്ടിയ പേന, ടൂത്ത്പിക്ക്, വയറിന്റെ കഷ്ണം തുടങ്ങിയ സാധനങ്ങളെല്ലാം വച്ച് അത് പുറത്ത് കളയാനുള്ള ശ്രമവും തുടങ്ങി. നിരന്തരം പല സാധനങ്ങള്‍ വച്ച് കുത്തിയതോടെ മാര്‍ട്ടിന്റെ മോണ വീങ്ങാന്‍ തുടങ്ങുകയും തുടര്‍ന്ന് അണുബാധ ഉണ്ടാവുകയും ചെയ്തു. വൈകാതെ അത് ഹൃദയത്തെ ബാധിക്കുന്ന എന്‍ഡോകാര്‍ഡൈറ്റിസ് എന്ന രോഗാവസ്ഥയിലേക്കെത്തി കാര്യങ്ങള്‍. 

രാത്രിയില്‍ തലവേദനയും വിയര്‍പ്പും ക്ഷീണവുമൊക്കെയായി ഒരാഴ്ച്ചയോളം മാര്‍ട്ടിന്‍ കഴിച്ചുകൂട്ടി. ക്ഷീണം കുറയാതെ വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് അണുബാധ മൂലം ഹൃദയത്തിന് തകരാര്‍ സംഭവിച്ചു എന്ന് കണ്ടെത്തിയത്. 
തുടര്‍ന്ന് അണുബാധയേറ്റ് കട്ടപിടിച്ച രക്തം നിന്നും നീക്കം ചെയ്തു. ഹൃദയ വാല്‍വ് മാറ്റുന്നതിനായി  7 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മറ്റൊരു ശസ്ത്രക്രിയയും ചെയ്തു. 

 

Tags: