Skip to main content

Italian MP proposes his girlfriend in parliament

പാര്‍ലമെന്റില്‍ പ്രണയാഭ്യര്‍ത്ഥന  നടത്തി ഇറ്റാലിയന്‍ എം.പി, വീഡിയോ വൈറല്‍. ഫ്ളാവിയോ ഡി മുറോയാണ് തന്റെ സുഹൃത്തായ എലിസാ ഡേ ലിയോയെ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രണയാഭ്യര്‍ത്ഥനവുമായി സമീപിച്ചത്. പാര്‍ലമെന്റ് സമ്മേളന നടപടികള്‍ കാണാനെത്തിയതായിരുന്നു എലിസ. പ്രസംഗിക്കുന്നതിനിടെയാണ് ഫ്ളാവിയോ ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് വിവാഹാഭ്യര്‍ത്ഥനയ്ക്ക് മുതിര്‍ന്നത്. ഇന്ന് തന്നെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ട ദിവസമാണെന്ന് പറഞ്ഞ ഫ്ളാവിയോ മോതിരവുമായി എലിസയ്ക്കടുത്തേക്ക് ചെന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഫ്ളാവിയോ എലിസയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ പിന്തുണയുമായി മറ്റ് അംഗങ്ങള്‍ കരഘോഷം മുഴക്കി. എന്നാല്‍ ഇത്തരം സ്വകാര്യ കാര്യങ്ങള്‍ക്കായി പാര്‍ലമെന്റ് സമ്മേളനം ദുരുപയോഗം ചെയ്ത നടപടിയെ സ്പീക്കര്‍ റോബര്‍ട്ടോ ഫിക്കോ വിമര്‍ശിച്ചു. 2018 മാര്‍ച്ചിലാണ് ഫ്ളാവിയോ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.