Skip to main content

പുരുഷന്മാരിലെ നര്‍മശേഷി ലൈംഗികതയെ സഹായിക്കുമെന്ന് മെറ്റാ വിശകലന റിപ്പോര്‍ട്ട്. ശരാശരി പുരുഷന്മാരില്‍ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന നര്‍മബോധമുണ്ടെന്നും അത് ലൈംഗികതയില്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നുമുണ്ടെന്നാണ് മെറ്റാ വിശകലനം വ്യക്തമാക്കുന്നത്. ഇത്തരമൊരു ലൈംഗിക വ്യത്യാസം പല സംവാദത്തിനും വഴിയൊരുക്കുന്നതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പാരിസ്ഥിക -സംസാരിക  സ്വാധീനത്തെ പ്രതിഫലിച്ച് ഇതില്‍ മാറ്റം സംഭവിച്ചേക്കാമെന്നും പഠനത്തില്‍ പറയുന്നു. 

ഒന്നിലധികം ശാസ്ത്രീയ പഠനങ്ങളുടെ ഫലങ്ങള്‍ സംയോജിപ്പിക്കുന്ന ഒരു സ്ഥിതിവിവര വിശകലനമാണ് മെറ്റാ അനാലിസിസ്.  ഒരേ ചോദ്യത്തിന് ഒന്നിലധികം ശാസ്ത്രീയ പഠനങ്ങള്‍ നടക്കുമ്പോളാണ്  മെറ്റാ അനാലിസിസ് നടത്തുന്നത്. ഓരോ വ്യക്തിഗത പഠന റിപ്പോര്‍ട്ടുകളിലും ഒരു പരിധിവരെ തെറ്റുകള്‍  ഉണ്ടായേക്കാം   ഈ പിശകുകള്‍  അടിസ്ഥാനമാക്കി വിഷയത്തിന്റെ  പൊതുവായ ഫലത്തോട്  അടുത്തുള്ള ഒരു പൂള്‍ഡ് എസ്റ്റിമേറ്റ് നേടുന്നതിന് സ്ഥിതിവിവരക്കണക്കുകളുടെ  സഹായം  ഉപയോഗിച്ചുകൊണ്ടാണ് മെറ്റാ വിശകലനം നടത്തുന്നത്.