ഫ്രാന്‍സില്‍ അടുക്കളയില്‍ തൂക്കിയ പെയിന്റിങ് വിറ്റുപോയത് 118 കോടിക്ക്

Glint Desk
Wed, 30-10-2019 04:06:00 PM ;

 
christ mocked

90 വയസ്സുള്ള സ്ത്രീയുടെ വീട് വൃത്തിയാക്കിയപ്പോള്‍ അടുക്കളയില്‍ നിന്ന് കിട്ടിയ നവോത്ഥാനകാലത്തെ പെയിന്റിംഗ് 118 കോടിക്ക് വിറ്റു പോയി. അക്കാലത്തെ പെയിന്റിങ്ങുകള്‍ വിറ്റതില്‍ വച്ച്  ഏറ്റവും വില കിട്ടിയത് ഈ ചെറിയ പെയിന്റിങ് നിന്നാണ്. 'ക്രിസ്തു പരിഹസിച്ചു' എന്ന പതിമൂന്നാം നൂറ്റാണ്ടിലെ ചീ മാ ബുവേ  എന്ന ഇറ്റാലിയന്‍ ചിത്രകാരന്റെ ചിത്രമായിരുന്നു ഇത്രയുംകാലം അടുക്കളയില്‍ തൂക്കിയിട്ടിരുന്നത്.

    നോര്‍ത്ത് പാരിസ് അടുത്താണ് സംഭവം. ഈ അടുത്ത വീട് മാറുന്നതിനു മുന്‍പ് വരെ ഇത് റഷ്യയില്‍ നിന്ന് കിട്ടിയ എന്തോ എന്നു മാത്രമേ വീട്ടുകാര്‍ കരുതിയിരുന്നുള്ളൂ. കുപ്പത്തൊട്ടിയില്‍ പോകേണ്ടിയിരുന്ന ചിത്രം വീട്ടില്‍ ഫര്‍ണിച്ചര്‍ ലേലത്തിനു വന്ന ആളാണ് പെയിന്റിംഗ് വില മനസ്സിലാക്കിയത്. പിന്നീട് അത് 118 കോടി രൂപയ്ക്ക് ലേലത്തില്‍ പോയി. വാങ്ങിയ ആളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല .എങ്കിലും രാജ്യത്തിനു പുറത്തുള്ള ഏതോ മ്യൂസിയമാണ് സ്വന്തമാക്കിയത് എന്നാണ് ഇപ്പോള്‍ ഉള്ള വിവരം.
ചീ മാ ബുവേ മധ്യകാല നവോദ്ധാനത്തിന്റെ വളരെ പ്രധാനപ്പെട്ട ചിത്രകാരനാണ്. ഇദ്ദേഹം ബൈസന്റൈന്‍ മോഡലുകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെങ്കിലും, ഇറ്റാലോ-ബൈസന്റൈന്‍ ശൈലിയില്‍ നിന്ന് പിരിഞ്ഞ ആദ്യത്തെ മികച്ച ഇറ്റാലിയന്‍ ചിത്രകാരന്മാരില്‍ ഒരാളായി ചീമാബുവേ കണക്കാക്കപ്പെടുന്നു.ഇറ്റാലിയന്‍ പ്രോട്ടോ-നവോത്ഥാനത്തിന്റെ ആദ്യത്തെ മികച്ച കലാകാരന്‍.താരതമ്യേന പരന്നതും ഉയര്‍ന്ന ശൈലിയിലുള്ളതുമായ രംഗങ്ങളും രൂപങ്ങളുമാണ് മധ്യകാല കലയെങ്കിലും, ചിമാബുവിന്റെ കണക്കുകള്‍ അദ്ദേഹത്തിന്റെ കാലത്തെ മറ്റ് കലാകാരന്മാരെ അപേക്ഷിച്ച് കൂടുതല്‍ നൂതനമായ ജീവിത അനുപാതവും ഷേഡിംഗും ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. ഒരു ഇറ്റാലിയന്‍ ചിത്രമാണിതെന്ന് എങ്കിലും ചി മാ ബുവേ യുടെ  ചിത്രമായിരിക്കുമെന്ന ഞാന്‍ കരുതി ഇല്ല എന്നാണ് ചിത്രം കണ്ടെത്തിയ ആള്‍ പറയുന്നത്

 

Tags: