Skip to main content

 PUBG

പബ്ജി ഗെയ്മില്‍ മുഴുകി റെയില്‍വേ ട്രാക്കില്‍ കയറിയ യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ഹിന്ദോളി ജില്ലയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. നാഗേഷ് ഗോര്‍(24) സ്വാപ്നില്‍ അന്നപൂര്‍ണെ (22) എന്നിവരാണ് മരിച്ചത്. ഹൈദരാബാദില്‍ നിന്നും അജ്മീറിലേക്ക് പോയ ട്രെയിനാണ് ഇവരെ ഇടിച്ചത്.

 

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. രാജ്യത്ത് പബ്ജി നിരോധിക്കണമെന്ന ആവശ്യം ശക്തമായി വരുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.