കാര്‍വാങ്ങാന്‍ വന്നു; അവസാനം ഷോറൂം ഇടിച്ചു തകര്‍ത്തു-വീഡിയോ

Glint Desk
Sat, 23-02-2019 05:22:29 PM ;

 car-accident

കാര്‍ വാങ്ങാനായി ഹിമാചല്‍ പ്രദേശിലെ ഹ്യുണ്ടായിയുടെ ഒരു ഷോറൂമിലെത്തിയ യുവതിയ്ക്കു സംഭവിച്ച അബദ്ധമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാര്‍ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ സ്ത്രീ, സെയില്‍സ് എക്സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ഡിസ്പ്ലെ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ആക്കുകയായിരുന്നു. പെട്ടെന്ന് കാര്‍ അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുകയും ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ത്തു മുന്‍ഭാഗത്തു നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു.

 

ഷോറൂമിലെ സി.സി.ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നു സ്ത്രീ കാര്‍ അറിയാതെ സ്റ്റാര്‍ട്ടാക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അബദ്ധത്തില്‍ കാര്‍ ഗിയറിലാകുകയും മുന്നോട്ടു കുതിക്കുകയുമായിരുന്നു. സംഭത്തില്‍ മൂന്ന് കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

 

 

Tags: