Skip to main content

 Xiaomi-Redmi-Note-7

ഷവോമി റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണയിലേക്ക്. 48 എംപിയാണ് പ്രൈമറി ക്യാമറയുടെ റെസല്യൂഷന്‍ എന്നതാണ് ഫോണിന്റെ പ്രത്യേകത. 3ജിബി, 4ജിബി, 6ജിബി റാം എന്നീ മൂന്ന് വകഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 3ജിബി റാമുള്ള ഫോണിന് ചൈനീസ് വിപണിയില്‍ 999 യുവാനാണ് വില, ഏകദേശം 10,500 രൂപ.

 

സെല്‍ഫി ക്യാമറയുടെ റെസല്യൂഷന്‍ 13 എംപിയാണ്. 4000എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീനുമുണ്ട്. ക്രോണിംഗ് ഗോറില്ല ഗ്ലാസ് 5, 19.5:9 സ്‌ക്രീന്‍ ആസ്പെറ്റ് റെഷ്യൂ. 2.5ഡി കര്‍വ്ഡ് ഗ്ലാസ്, ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ 606 എസ്ഒസി, ആഡ്രിനോ 512 ഗ്രാഫിക് പ്രോസസ്സര്‍ തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്.