പശുക്കുട്ടിയെ രക്ഷിക്കാന്‍ ലോറി ഡ്രിഫ്റ്റ് ചെയ്ത് ഡ്രൈവര്‍; വീഡിയോ വൈറല്‍

Glint Desk
Tue, 22-01-2019 07:04:12 PM ;

lorry-drifting

ഗുജറാത്തിലെ ജുനാഗഢില്‍ ഒരു പ്രധാനപാതയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ലോറിയുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ അതൊരു സിനിമാ രംഗമാണെന്ന് തോന്നിപ്പോകും. കാരണം അതുപോലുള്ള 180 ഡിഗ്രി ഡ്രിഫ്റ്റിങ്. എന്നാല്‍ പേരെടുക്കാനോ മറ്റുള്ളവരെ കാണിക്കാനോ വേണ്ടിയല്ല ലോറി ഡ്രൈവര്‍ ഇത് ചെയ്തത്. ഒരു പശുക്കുട്ടിയെ രക്ഷിക്കാന്‍.

 

നല്ലവേഗതയില്‍ വരികയായിരുന്നു ടാങ്കര്‍ ലോറി, പൊടുന്നനെ ഒരു പശുക്കുട്ടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നു. ഇത് കണ്ട ഡ്രൈവര്‍ സാഹസികമായി വാഹനം ബ്രേക്ക് ചെയ്യുന്നു. തുടര്‍ന്ന് ലോറി വട്ടം കറങ്ങി എതിര്‍ ദിശയിലേക്ക് തിരഞ്ഞ് നില്‍ക്കുന്നു. ആ സമയത്ത് വേറെ വാഹനങ്ങള്‍ ഒന്നും അതിലെ വരാതിരുന്നതിനാല്‍ അപകടം ഒഴിവായി. പശുക്കുട്ടി രക്ഷപ്പെടുകയും ചെയ്തു.

 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങിളില്‍ വൈറലാവുകയാണ്.

 

Tags: