പതിനാല് വര്‍ഷമായി കോമയില്‍ തുടരുന്ന യുവതി കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. അരിസോണയിലെ ആരോഗ്യ പരിപാലന കേന്ദ്രമാണ് യുവതിയെ ശുശ്രൂഷിച്ചുവരുന്നത്. ഇവിടുത്തെ ജീവനക്കാര്‍ക്ക് യുവതി പ്രസവിക്കും വരെ അവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. യുവതിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് സംഭവത്തിന് കാരണമായെന്ന വിലയിരുത്തലിലാണ് പോലീസ്. ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പ്രഥമികാന്വേഷണം നടക്കുന്നത്. കുട്ടിയുടെ ഡി.എന്‍.എ ശേഖരിച്ച് പുരുഷ ജീവനക്കാരുടെ ഡിഎന്‍എയുമായി ഒത്തുനോക്കി യുവതിയെ പീഡിപ്പിച്ചതാരെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ നീക്കം.