സുതാര്യമായ വസ്ത്രം ധരിച്ചു; ഈജിപ്ഷ്യന്‍ നടിക്കെതിരെ നിയമ നടപടി

Glint Staff
Mon, 03-12-2018 04:35:02 PM ;

Rania Youssef

ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ സുതാര്യമായ വസ്ത്രം ധരിച്ചെത്തിയതിന് ഈജിപ്ഷ്യന്‍ നടിക്കെതിരെ നിയമ നടപടി. ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫാണ് കെയ്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ കറുത്ത നിറമുള്ള സുതാര്യമായ വസ്ത്രം ധരിച്ചെത്തിയത്.

 

റാനിയയുടെ വസ്ത്രം ഫിലിം ഫെസ്റ്റിവലിനും രാജ്യത്തെ സ്ത്രീകള്‍ക്കും നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് റാനിയയ്ക്കു നേരേ ചുമത്തിയിരിക്കുന്നത്.

 

അതേസമയം, ഇത്തരമൊരു വിവാദം ആ വസ്ത്രം സൃഷ്ടിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ അത് ഉപേക്ഷിക്കുമായിരുന്നുവെന്നും അത്തരമൊരു വസ്ത്രം ധരിച്ചതില്‍ മാപ്പു ചോദിക്കുന്നുവെന്നും റാനിയ പറഞ്ഞു.

 

ഐ ഹാവ് ഇഷ്യൂസ് എന്ന വിഡിയോ ആല്‍ബത്തിലെ പാട്ടുരംഗത്ത് അശ്ലീല ചുവയുളള രീതിയില്‍ വാഴപ്പഴം കടിച്ചതിന് ഈജിപ്ഷ്യന്‍ ഗായിക ഷൈമ അഹമ്മദിനെ ഈജിപ്ഷ്യന്‍ കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീടത് ഒരു വര്‍ഷമാക്കി കുറച്ചു.

 

Tags: