Skip to main content

WhatsApp

ഒരു വീഡിയോ ആവര്‍ത്തിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ഇനിമുതല്‍ സന്ദേശമായി വരുന്ന വീഡിയോകള്‍ക്കൊപ്പം പ്രിവ്യു നോട്ടിഫിക്കേഷനുമുണ്ടാകും. അത് കണ്ട ശേഷം വീഡിയോ ഡൗണ്‍ലോഡ് ചെയ്യണമോയെന്ന് ഉപഭോക്താവിന് തീരുമാനിക്കാം.

 

വാട്സാപിന്റെ 2.18.102.5 വെര്‍ഷനിലായിരിക്കും വിഡിയോ പ്രിവ്യു അപ്ഡേഷനുണ്ടാകുക. ആപ്പ് സ്റ്റോറുകളില്‍ വൈകാതെ ഈ വേര്‍ഷന്‍ ലഭ്യമായി തുടങ്ങും.