ആവശ്യക്കാരില്ല; പുതിയ മൂന്ന് ഐഫോണ്‍ മോഡലുകളുടെ ഉല്‍പാദനം ആപ്പിള്‍ വെട്ടിക്കുറച്ചു

Glint Staff
Wed, 21-11-2018 04:31:59 PM ;

apple

സെപ്റ്റംബറില്‍ പുറത്തിറക്കിയ മൂന്ന് ഐഫോണ്‍ മോഡലുകളുടെയും ഉല്‍പാദനം ആപ്പിള്‍ വെട്ടിക്കുറച്ചു. ഐഫോണ്‍ എക്‌സ് എസ്,  ഐ ഫോണ്‍ എക്‌സ് മാക്‌സ്, ഐഫോണ്‍ എക്‌സ് ആര്‍ എന്നീ മോഡലുകളുടെ ഉല്‍പാദനമാണ് കമ്പനി കുറച്ചിരിക്കുന്നത്. പ്രതീക്ഷിച്ചത്ര വില്‍പന ലഭിക്കാത്തതും കൂടുതല്‍ മോഡലുകള്‍ അവതരിപ്പിച്ചതിനാല്‍ കംപോണന്‍സിന്റെ ലഭ്യതയിലുണ്ടായ കുറവുമാണ് തീരുമാനത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്.

 

ഐഫോണുകളുടെ ഈ വര്‍ഷത്തെ അവസാനപാദ വില്‍പനയില്‍ വലിയ ഇടിവാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയത്. ഇത് നിക്ഷേപകരെ ആകെ ഞെട്ടിച്ചിരുന്നു.

 

Tags: