ജാവ എത്തി; എന്‍ഫീല്‍ഡ് ഇനി വെള്ളം കുടിക്കും

Glint Staff
Thu, 15-11-2018 04:19:09 PM ;

jawa

കാത്തിരിപ്പിനൊടുവില്‍ ജാവ എത്തി. ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് വില. ഒരു കാലത്ത് ഇന്ത്യന്‍ ഇരുചക്ര വാഹനപ്രേമികളുടെ സ്വപ്‌നമായിരുന്ന ജാവ അതേ രൂപശൈലിയില്‍ തന്നെ തിരിച്ചെത്തുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിനാണ് വലിയ വെല്ലുവിളി.

 

jawa

ജാവ പരേക്കില്‍ 334 സിസി എന്‍ജിനും മറ്റ് രണ്ട് മോഡലുകളില്‍ 293 സിസി എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍. ബിഎസ് 6 നിലവാരത്തിലുള്ള എന്‍ജിന്‍ ഉപയോഗിക്കുന്ന ബൈക്കിന് കിക്കര്‍ ഇല്ല.

 

ജാവ ഇന്ത്യയില്‍ നിന്നു വിടവാങ്ങിയത് 1966ലാണ്. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരില്‍ ബൈക്കുകള്‍ പുറത്തിറക്കാനുള്ള ലൈസന്‍സ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎല്‍പിഎല്‍) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റില്‍ വച്ചാണ് വാഹനം നിര്‍മ്മിക്കുന്നത്.

 

 

Tags: