സാഹസികമായി നൂറ്റിയമ്പതാമത് രാജവെമ്പാലയെയും പിടികൂടി വാവ സുരേഷ് (വീഡിയോ)

Glint Staff
Mon, 05-11-2018 05:11:19 PM ;

തന്റെ ജീവിതത്തിലെ നൂറ്റിയമ്പതാമത് രാജവെമ്പാലയെയും പിടികൂടി വാവ സുരേഷ്. തിരുവനന്തപുരം പാലോടിനടുത്തുള്ള എക്‌സ് സര്‍വീസ് കോളനിയില്‍ നിന്നാണ് പതിനഞ്ചടിയോളം നിളം വരുന്ന രാജവെമ്പാലയെ  ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വാവ സുരേഷ് പിടികൂടിയത്. ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് പത്ത് വയസ്സുള്ള ആണ്‍രാജവെമ്പാലയെ പിടികൂടാനായത്.

 

തുടര്‍ന്ന്  ഫെയ്ബുക്ക് ലൈവിലൂടെയാണ് ഇത് തന്റെ നൂറ്റിയമ്പതാമത് രാജവെമ്പാലയാണെന്ന് സുരേഷ് അറിയിച്ചത്. പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടെ കുപ്പിച്ചില്ല് കൊണ്ട് സാരമായി സുരേഷിന്റെ കാലിന് പരുക്കേറ്റിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ സാഹസികമായാണ്  സുരേഷ് പാമ്പിനെ പിടികൂടിയത്.

 

രണ്ട്‌ മാസം മുമ്പാണ് 149 -ാമത്തെ രാജവെമ്പാലയെ പിടികൂടിയത്, അതിനു ശേഷം 150 തികയ്ക്കുന്നതിനുള്ള കാത്തിരിപ്പിലായിരുന്നെന്നു. പത്ത് വയസ്സുള്ള രാജവെമ്പാലയിലൂടെ തന്നെ 150 തികയ്ക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.

 

Tags: