ട്വിറ്റര്‍ ലൈക്ക് ഓപ്ഷന്‍ പിന്‍വലിക്കുന്നു

Glint Staff
Tue, 30-10-2018 04:07:57 PM ;

ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്ത് മാറ്റാനൊരുങ്ങി ട്വിറ്റര്‍. ഹൃദയത്തിന്റെ ആകൃതിയിലുള്ള ലൈക്ക് ബട്ടന്‍ ട്വിറ്റര്‍ പിന്‍വലിക്കുന്നത്. സാമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തലാണ് ഓപ്ഷന്‍ നിര്‍ത്തലാക്കുന്നത്.

 

ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക്ക് ഡോര്‍സി കഴിഞ്ഞ ആഴ്ച നടന്ന ഒരു ചടങ്ങില്‍ താന്‍ ഈ ലൈക്കിംഗ് സംവിധാനത്തില്‍ തൃപ്തനല്ലെന്ന് പറഞ്ഞിരുന്നു. അടുത്ത് തന്നെ ഈ സംവിധാനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2015ലാണ് ഫേവറിറ്റ്സ് ഓപ്ഷന് പകരമായി ഈ ലൈക്കിംഗ് ഫീച്ചര്‍ ട്വിറ്റര്‍ കൊണ്ടു വന്നത്.

 

Tags: