മറ്റൊരു ജനപ്രിയ വാഹനം കൂടി നിരത്ത് വിടുന്നു. നീണ്ട 34 വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ മാരുതി സുസുക്കി 'ഒമ്നി' ഓട്ടം അവസാനിപ്പിക്കുകയാണ്. 2020 ഒക്ടോബറോടെ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം) രാജ്യത്ത് നടപ്പിലാകുന്നതോടുകൂടി 'ഒമ്നി' പിന്‍മാറുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ അറിയിച്ചു.
എന്നും വാഹനത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നവരാണ് മാരുതി. എന്നാല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിന് മാരുതി കുടുംബത്തിലെ ചില കാറുകള്‍ക്ക് കഴിയില്ല. വാഹനത്തിന്റെ മോഡലിന് എത്രത്തോളം പ്രശസ്തിയുണ്ടെങ്കിലും അതിന്റെ സുരക്ഷാ നിലപാടുകളില്‍ കമ്പനി മയം വരുത്തില്ലെന്നും അതുകൊണ്ടാണ് ഒമ്നി പിന്‍വലിക്കുന്നതെന്നും ഭാര്‍ഗവ വ്യക്തമാക്കി. ഇതേ കാരണങ്ങള്‍ പരിഗണിച്ചാണ് മാരുതി 800 പിന്‍വലിച്ചത്.
പുറത്തിറങ്ങാന്‍ പോകുന്ന വാഗണ്‍ ആര്‍ സെവന്‍ സീറ്റര്‍ കൊണ്ട് ഒമ്‌നിയുടെ വിടവ് നികത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.