പുത്തന്‍ സാന്‍ട്രോ നിരത്തുകളിലേക്ക്; ബുക്കിംഗ് ആരംഭിച്ചു

Glint Staff
Tue, 23-10-2018 04:59:09 PM ;

santro

ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ഹ്യൂണ്ടായ് സാന്‍ട്രോ തിരിച്ചു വരുന്നതായുള്ള വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാള് കുറേയായിരുന്നു. ദാ ഒടുവില്‍ സാന്‍ട്രോ വീണ്ടും നിരത്തിലേക്കെത്തുകയാണ്. ദീപാവലി വില്‍പ്പന ലക്ഷ്യം കണ്ട് വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 3,89,900 രൂപയാണ് എക്സ്ഷോറൂം വില.

santro

അഞ്ചു വകഭേദങ്ങളിലാണ് വാഹനമെത്തുന്നത്. ഡിലൈറ്റ്, ഏറ, മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ വകഭേദങ്ങള്‍ സാന്‍ട്രോയില്‍ അണിനിരക്കും. ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദം വില 5.29 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ എത്തും. ഹാച്ച്ബാക്ക് വിഭാഗത്തിലെ മറ്റെല്ലാ എതിരാകള്‍ക്കും കടുത്ത വെല്ലുവിളിയാകും പുത്തന്‍ സാന്‍ട്രോ എന്ന് വ്യക്തം.

 

 

 

Tags: