കുത്തഴിഞ്ഞ ജീവിത രീതിയെ ശകാരിച്ചു; 19 കാരന്‍ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്നു

Glint Staff
Thu, 11-10-2018 04:58:00 PM ;

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ പത്തൊമ്പതുകാരന്‍ ഉറങ്ങിക്കിടന്ന തന്റെ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ അപാര്‍ട്‌മെന്റില്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. പ്രതിയായ സൂരജിന്റെ കുത്തഴിഞ്ഞ ജീവിത രീതിയെ മാതാപിതാക്കള്‍ എതിര്‍ക്കുകയും സ്ഥിരമായി ശകാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നുടലെടുത്ത വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

 

കവര്‍ച്ചാസംഘം വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നെന്നാണ് സംഭവത്തെ കുറിച്ച് ആദ്യം സൂരജ് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

 

Tags: