Skip to main content

Niagra

കാനഡയിലെ പ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്രയില്‍ ആദ്യമായി ഇക്കുറി ദീപാവലി ആഘോഷങ്ങള്‍ നടക്കും. നയാഗ്ര പാര്‍ക്ക്‌സ് കമ്മീഷന്റെ സഹായത്തോടെ ഇന്തോ-കനേഡിയല്‍ ആര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

 

കരിമരുന്ന് പ്രയോഗവും സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടുത്തിയാണ് ആഘോഷം. ദീപാവലി നംവംബര്‍ ആറിനാണെങ്കിലും നയാഗ്രയിലെ ആഘോഷം ഒക്ടോബര്‍ 14നായിരിക്കും നടക്കുക. കാരണം, ഒക്ടോബര്‍ അവസാനത്തോടെ മഞ്ഞുകാലം ആരംഭിക്കുന്നതിനാല്‍ പുറത്തുള്ള ആഘോഷങ്ങള്‍ പ്രായോഗികമല്ലാത്തതിനാലാണ് പരിപാടി നേരത്തെയാക്കിയിരിക്കുന്നത്.