Skip to main content

kiss

ചുംബിക്കുന്നതിനിടെ ഭര്‍ത്താവിന്റെ നാക്ക് കടിച്ചു മുറിച്ച ഗര്‍ഭിണിയായ ഇരുപത്തിരണ്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയിലെ രന്‍ഹോലയിലാണ് സംഭവമുണ്ടായത്.

 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- 'സംഭവത്തിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇവര്‍ തമ്മില്‍ ഇണങ്ങി. തുടര്‍ന്ന് ചുംബിക്കുന്നതിനിടെ അപ്രതീക്ഷിതമായി യുവതി ഭര്‍ത്താവായ യുവാവിന്റെ നാക്ക് മനപ്പൂര്‍വ്വം കടിച്ച് മുറിക്കുകയായിരുന്നു'.

 

ആക്രമണത്തിനിരയായ യുവാവിന്റെ നാക്കിന്റെ പകുതിയോളം മുറിഞ്ഞുപോയിരുന്നു. തുടര്‍ന്ന് ഇയാളെ സഫ്തര്‍ജംങ്‌ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.