Skip to main content

hydrogen-train

ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മ്മനി പുറത്തിറക്കി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആണ് 'കൊറാഡിയ ഐലിന്റ്' എന്ന ഹൈഡ്രജന്‍ ട്രെയിന്‍ നിര്‍മ്മിച്ചത്. ട്രെയിന്‍ പൂര്‍ണമായും ഹൈഡ്രജന്‍ ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ അന്തരീക്ഷ മലിനീകരം സൃഷ്ടിക്കുന്ന ഡീസല്‍ ട്രെയിനുകള്‍ക്ക് ബദലായിട്ടാണ് 'സീറോ എമിഷന്‍' വിഭാഗത്തിലുള്ള 'കൊറാഡിയ ഐലിന്റ്' അവതരിപ്പിച്ചിരിക്കുന്നത്.
 

 

ഫ്യൂവല്‍ സെല്ലുകള്‍ ഉപോയിച്ചാണ് ട്രെയിനിന്റെ പ്രവര്‍ത്തനം. സെല്ലുകളില്‍ ഹൈഡ്രജനും ഓക്‌സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉല്‍പാദിപ്പിക്കും. ഈ വൈദ്യുതിയിലാണു ട്രെയിന്‍ ഓടുക. പ്രവര്‍ത്തനത്തിന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തില്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളും. ആവശ്യത്തിലധികം ഊര്‍ജം ഉല്‍പാദിപ്പിച്ചാല്‍ അതു ട്രെയിനിലുള്ള പ്രത്യേക ലിഥിയം ബാറ്ററിയില്‍ ശേഖരിക്കും.