Skip to main content

 the-weather-channel

അമേരിക്കയില്‍ ആഞ്ഞടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റിനെ സംബന്ധിച്ച്  ദ വെതര്‍ ചാനല്‍ നല്‍കിയ കാലാവസ്ഥാ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആളുകളാണ്‌ ഈ വീഡിയോ കണ്ടിരിക്കുന്നത്.

നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് മിക്സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച്  വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.