Skip to main content

 jaisal, Mahindra Marazzo

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ മുതുകില്‍ ചവിട്ടി ബോട്ടിലേക്ക് കയറാന്‍ സഹായിച്ച കെ.പി ജെയ്സലിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മരാസോ സമ്മാനമായി നല്‍കി ഇറാം മോട്ടോഴ്സ്. പാവങ്ങാട് ഇറാം മഹീന്ദ്ര ഷോറൂമില്‍ നടന്ന ചടങ്ങില്‍ എക്സൈസ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ കാറിന്റെ താക്കോല്‍ ജെയ്സലിന് കൈമാറി.

 

സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഈ വാഹനം ഉപയോഗിക്കാനാണ് തീരുമാനമെന്നും ജെയ്സല്‍ പറഞ്ഞു. സമൂഹത്തിന് നന്മ ചെയ്ത ഒരാള്‍ക്ക് നല്‍കി കൊണ്ടാവണം മരാസോയുടെ വില്‍പ്പനയ്ക്കു തുടക്കം കുറിക്കണമെന്ന തീരുമാനമാണ് ജെയ്സലില്‍ എത്തിയതെന്ന് ഇറാം മോട്ടോഴ്‌സ് ഉടമ ഡോ. സിദ്ദിഖ് അഹമ്മദ് പ്രതികരിച്ചു.

 

ജെയ്സല്‍ വെള്ളത്തില്‍ മുട്ടുകുത്തി കിടന്ന് ആളുകളെ ബോട്ടിലേക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴും ആ ദൃശ്യങ്ങള്‍ വലിയതോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.