മഹീന്ദ്രയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ടി.യു.വി. 300 പ്ലസ് വിപണിയില്‍. 'ടി യു വി 300'കോംപാക്ട് എസ് യു വിയുടെ നീളമേറിയ പതിപ്പാണ് 'ടി യു വി 300 പ്ലസ്'. പിന്‍ഭാഗത്തേതൊഴിച്ചാല്‍ കാര്യമായ രൂപമാറ്റമൊന്നും വാഹനത്തിന് വരുത്തിയിട്ടില്ല. ഒമ്പത് പേര്‍ക്ക് സഞ്ചരിക്കാവുന്ന ടി.യു.വി 300 പ്ലസ്സിന്റെ കൊച്ചിയിലെ എക്‌സ് ഷോറൂം വില 9.66 ലക്ഷമാണ്.
'എം ഹോക്ക് 120' എന്നു മഹീന്ദ്ര വിളിക്കുന്ന 2.2 ലീറ്റര്‍, ഡീസല്‍ എന്‍ജിനാണു 'ടി യു വി പ്ലസി'നു കരുത്തേകുന്നത്. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്.