സെഡാന്‍ വിപണി പിടിക്കാന്‍ 'യാരിസ്'

Glint Staff
Wed, 25-04-2018 04:03:09 PM ;

toyota-yaris

ടൊയോട്ടയുടെ പുതിയ സെഡാന്‍ യാരിസ് വിപണിയില്‍. കാറിന്റെ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടൊയോട്ട ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി നടത്താനാണ് കമ്പനിയുടെ പദ്ധതി. 8.75 ലക്ഷം മുതലാണ് യാരിസിന്റെ വില ആരംഭിക്കുന്നത്.

 

toyota-yaris

1.5 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡ്യുവല്‍ വി.വി.ടി.ഐ പെട്രോള്‍ എന്‍ജിനിലാണ് വാഹനമെത്തുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും ഏഴു സ്റ്റെപ് ഓട്ടമാറ്റിക ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും. കൈകളുടെ ചലനം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ടച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്രൈവറുടെ മുട്ടിനടക്കം ഏഴ് എയര്‍ബാഗ്, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ്, എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

 

toyota-yaris

ഇടത്തരം സെഡാന്‍ വിപണയിലേക്ക് കൂടുതല്‍ സാന്നിധ്യമറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൊയോട്ട യാരിസിനെ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഈ വിഭാഗം വിപണിയില്‍ മുന്‍പന്തിയില്‍ നിക്കുന്ന ഹോണ്ട'സിറ്റി'ക്കും ഹ്യുണ്ടായ് 'വെര്‍ണ'ക്കും മാരുതി സുസുക്കി 'സിയാസി'നും കടുത്ത വെല്ലുവിളിയായിരിക്കും യാരിസ് ഉയര്‍ത്തുക.

 

Tags: