ദക്ഷിണ മുംബൈയിലെ അന്റീലിയയെന്ന പേരിലുള്ള മുകേഷ് അംബാനിയുടെ വീടാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം കോടിരൂപയാണ് ഈ വീടിന്റെ നിര്‍മാണത്തിനായി മുകേഷ് അംബാനി ചെലവഴിച്ചത്.
ആകെ 4 ലക്ഷം ചതുരശ്ര അടി വിലിപ്പമുള്ള അന്റീലിയക്ക് 27 നിലകളാണുള്ളത്. 173 മീറ്റര്‍ ഉയരമുള്ള ഈ വീട്ടില്‍ മൂന്ന് ഹെലിപാഡ്, സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, അമ്പത് പേര്‍ക്കിരിക്കാവുന്ന മിനി തിയേറ്റര്‍ എന്നീ സൗകര്യങ്ങളുമുണ്ട്.
മാത്രമല്ല ആറ് നിലകളാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി മാറ്റി വച്ചിരിക്കുന്നത്. അവിടെ 168 കാറുകള്‍ പാര്‍ക്ക് ചെയ്യാനാവും.