Skip to main content

nude-ashtray

നഗ്ന സ്ത്രീയുടെ രൂപസാദൃശ്യമുള്ള ആഷ്ട്രേ വില്‍പ്പന നടത്തിയതിന് ഓണ്‍ലൈന്‍ വ്യാപര സ്ഥാപനങ്ങളായ ആമസോണ്‍ ഷോപ്ക്ലൂസ് ഈബേ എന്നിവയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. വസ്ത്രമില്ലാത്ത സ്ത്രീയുടെ രൂപത്തിലുള്ള ആഷ്ട്രേ വില്‍ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി അഡ്വ.ഗൗരവ് ഗുലാട്ടി നല്‍കിയ പരാതിയിലാണ് നടപടി.

 

ഇത് മര്യാദയുടെ സകല സീമകള്‍ ലംഘിക്കുന്നതാണെന്നും ഇത്തരം നടപടികള്‍ സമൂഹ ചിന്താഗതിയെ തന്നെ തെറ്റായി സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു.

 

കാലുകള്‍ അകത്തിവച്ച് സ്വകാര്യഭാഗം കാണിക്കുന്ന സ്ത്രീയുടെ രൂപത്തിലാണ് ആഷ്ട്രേയുടെ നിര്‍മ്മാണം. സിഗററ്റ് ഉപയോഗിച്ചതിനുശേഷം തീ കെടുത്തേണ്ടതും ഈ സ്വകാര്യഭാഗത്താണ്.