Skip to main content

 audiq5-new

ഓഡി ക്യൂ5 ന്റെ രണ്ടാം തലമുറ വാഹനം കമ്പനി പുറത്തിറക്കി. 53.25 ലക്ഷത്തിനും 57.60 ലക്ഷത്തിനും ഇടയിലാണ് ക്യൂ5 ന്റെ വില. വാഹനത്തിന് 7.9 സെക്കന്റ്‌കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. പരമാവധി വേഗത 218 KMPH ആണ്. 2.0 ലിറ്റര്‍ ടി.ഡി.ഐ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

 

വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനവും, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയും, വയര്‍ലെസ്സ് ചാര്‍ജിംങും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡീസല്‍ വിഭാഗത്തിലെത്തുന്ന ക്യൂ5 ന്, ഒരു ലിറ്ററിന്  17.1 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.