ലോകത്തെ ഏറ്റവും ചെറിയ ഫോണ്‍ 3,330 രൂപക്ക്

Glint staff
Fri, 22-12-2017 03:34:11 PM ;

 Zanco-Tiny-T1

ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ ഫോണുമായി യു.കെ കമ്പനിയായ ക്ലുബിറ്റ് ന്യൂ മീഡിയ. സാന്‍കോ ടൈനി ടി1 (Zanco Tiny t1) എന്നാണ് ഫോണിന്റെ പേര്.മനുഷ്യന്റെ തള്ള വിരലിനേക്കാള്‍ ചെറുതാണ് ഫോണ്‍. വലുപ്പത്തില്‍ ചെറുതാണെങ്കിലും സാദാ ഫോണിലുള്ള എല്ലാ സൗകര്യങ്ങളും ടൈനി ടി1 ലും ഉണ്ട്.

 

32 എം.ബി ഡേറ്റ വരെ ഇതില്‍ സൂക്ഷിക്കാം, അതോടൊപ്പം 300 കോണ്ടാക്ട്‌ നമ്പറുകളും 50 എസ്. എം.എസുകളും ശേഖരിച്ചു വയ്ക്കാനുമാകും. 3,330 രൂപയാണ് ഫോണിന്റെ വില.

 

 

 

Tags: