ലൈംഗിക പ്രദര്‍ശനമില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് യാതൊരു വിധ നിയന്ത്രണവുമില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.ഈ പരസ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംപ്രേക്ഷണം ചെയ്യാം. നേരത്തെ കോണ്ടം പരസ്യങ്ങള്‍ രാത്രി 10 മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് നിര്‍ദേശം വന്നിരുന്നു.
ഈ നിയന്ത്രണത്തെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ ഹൈക്കോടതി വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് നിയന്ത്രണത്തെ സംബന്ധിച്ച് മന്ത്രാലയം കൂടുതല്‍ വ്യക്തതവരുത്തിയത്.