ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുമായുള്ള ട്രേഡ് മാര്‍ക്ക് കേസില്‍ ആപ്പിള്‍ വിജയിച്ചു. 'എം.ഐ പാഡ്' എന്ന പേരില്‍ ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കുന്നതിന് യൂറോപ്യന്‍ യൂണിയനില്‍ ഷവോമി നല്‍കിയ അപേക്ഷക്കെതിരെയാണ് ആപ്പിള്‍ കേസ് നല്‍കിയിരുന്നത്. തങ്ങളുടെ ഉല്‍പ്പന്നമായ 'ഐ.പാഡി'നോട് വളരെ അധികം സാമ്യമുള്ള പേരാണ് ഷവോമി ഇട്ടിരിക്കുന്നതെന്ന് കാട്ടിയായിരുന്നു പരാതി.
ഷവോമിയുടെ ടാബ്‌ലെറ്റിന്റെ മുന്നില്‍ 'എം' എന്ന അക്ഷരം 'ഐ.പാഡി'ല്‍ നിന്ന് വ്യത്യസ്തമായി ഉണ്ടെങ്കിലും അത് രണ്ട് ഉല്‍പ്പന്നങ്ങളെയും വേര്‍തിരിച്ചറിയുന്നതിന് പര്യാപ്തമല്ലെന്ന് കോടതി പറഞ്ഞു.