Skip to main content

celeriox

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ സെലേരിയോ മുഖം മിനുക്കി ക്രോസ്സ്ഓവര്‍ ഹാച്ച്ബാക്കായി വിപണിയിലെത്തുന്നു. സെലേരിയോ എക്‌സ് എന്ന പേരിലാണ് വാഹനത്തെ മാരുതി പുതുക്കി അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ പുറമെയാണ് കൂടുതല്‍ മാറ്റം വരുത്തിയിരിക്കുന്നത്. അതില്‍ എടുത്ത് പറയേണ്ടത് മുന്‍വശത്തെ ബംമ്പറില്‍ വന്നിരിക്കുന്ന മാറ്റമാണ്,ഡ്യുവല്‍ ട്യൂണ്‍ നിറമാണ് അവിടെ നല്‍കിയിരിക്കുന്നത്. അതോടൊപ്പം വാഹനത്തിന്റെ വശങ്ങളില്‍ ക്ലാഡിങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് സ്‌പോക്കുകളോട് കൂടിയ ആലൂവി വീലും പ്രകടമായ മാറ്റമായി പറയാം. ഇതിനൊപ്പം റൂഫ് റൈല്‍കൂടിയാകുമ്പോള്‍  വാഹനത്തിന്  സ്‌പോര്‍ട്ടി ലുക്ക് ലഭിക്കുന്നു.

 

celeriox

എ.ബി.എസ്, മിറര്‍ ഇന്‍ഡികേറ്റര്‍, മള്‍ട്ടി ഫങ്ങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍,ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ് എന്നിവയും പുതിയ സെലേരിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നാലര ലക്ഷം രൂപയാണ് സെലേരിയോ എക്‌സിന്റെ എക്‌സ് ഷോറൂം വില. ഓട്ടോമാറ്റിക് മാന്വല്‍ വിഭാഗങ്ങളിലായി മൊത്തം എട്ട് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. എന്‍ജിന്‍ ഭാഗത്ത് യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. വാഹനത്തിന്റെ വലുപ്പം അല്‍പ്പം കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഗ്രൗണ്ട് ക്ലിയറന്‍സില്‍ മാറ്റമില്ല.

 

 

celeriox

ഇപ്പോള്‍ നിരത്തിലുള്ള റെനോള്‍ട്ട് ക്വിഡ്ഡും വരാനിരിക്കുന്ന ഫിഗോ ക്രോസ്സും ആയിരിക്കും സെലേരിയോയുടെ പ്രധാന എതിരാളികള്‍.