കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് തങ്ങളുടെ പുതിയ ഉല്‍പന്നമായ 360-ഡിഗ്രി ക്യാമറ പുറത്തിറക്കി. 360 റൗണ്ട്(360 round) എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിന് 17 ലെന്‍സുകളുണ്ട്. ഈ 17 ലെന്‍സുകള്‍ വഴി പകര്‍ത്തുന്ന ദൃശ്യങ്ങള്‍ യോജിപ്പിച്ചാണ് 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്നത്.
ആറ് ഇന്റേണല്‍ മൈക്കും രണ്ട് എക്‌സ്റ്റേണല്‍ മൈക്കുകളുമുള്ള ക്യാമറക്ക് വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.40 ജി.ബി ഇന്റേണല്‍ സ്റ്റോറേജും 10 ജി.ബി റാംമും ഈ ഉപകരത്തിലുണ്ട് കൂടാതെ യു.എസ്.ബി കണക്ടിവിറ്റിയും ഒരുക്കിയിട്ടുണ്ട്.