Skip to main content

iphone, touch id

സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്പിള്‍ തങ്ങളുടെ ഐഫോണുകളില്‍ നിന്ന് ഫിംഗര്‍പ്രിന്റ് സ്‌കാനിംഗ് സംവിധാനം ഒഴിവാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിപണിയിലുള്ള എല്ലാ കമ്പനികളും അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഈ സംവിധാനം ഒഴിവാക്കുന്നതുവഴി വിപണിയില്‍ തങ്ങള്‍ക്ക് വ്യത്യസ്ഥരായി തുടരാനാകുമെന്നുള്ള കണക്കുകൂട്ടലിലാണ് ആപ്പിള്‍.

 

ഇതിനു പകരമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം അധവ ഫേസ് ഐ.ഡി ഫോണുകളില്‍ ഉപയോഗിക്കാമെന്നും അവര്‍കരുതുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ x ല്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഉപയോഗിച്ചിട്ടുമുണ്ട്.