ചാര്‍ജ് ചെയ്യാനിട്ട ആപ്പിള്‍ ഐ ഫോണ്‍ 8 പ്ലസ്സിന്റെ മുന്‍ഭാഗം പിളര്‍ന്നു

Glint staff
Sat, 30-09-2017 04:04:58 PM ;

apple iphone 8 plus

ചാര്‍ജ് ചെയ്യാനിട്ട തന്റെ ആപ്പിള്‍ ഐ ഫോണ്‍ 8 പ്ലസിന്റെ മുന്‍ഭാഗം ഫേണില്‍ നിന്ന് പിളര്‍ന്ന് മാറിയെന്ന് തായ്‌വാന്‍ യുവതി. ആപ്പിളിന്റെ തന്നെ അഡാപ്റ്ററും കേബിളുമുപയോഗിച്ചാണ് ഫോണ്‍ ചാര്‍ചെയ്തത്, എന്നാല്‍ ചാര്‍ജിലിട്ട് മൂന്ന് മിനിട്ട് കഴിഞ്ഞ് നോക്കുമ്പോള്‍ ഫോണിന്റെ മുന്‍ ഭാഗം പൊട്ടി തുറന്ന നിലയില്‍ കണ്ടുവെന്നാണ് തായ്‌വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ഫോണിന്റെ ബാറ്റിയുടെ തകരാര്‍ മൂലമാണ് ഇത് സംഭവിച്ചത് എന്നാണ് കരുതുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഐ ഫോണ്‍ 8 പ്ലസ് പുറത്തിറങ്ങി ഒരുമാസമാകുന്നതേയുള്ളൂ.

 

Tags: