ഒറ്റത്തവണ ചാര്‍ജിംഗിലൂടെ തങ്ങളുടെ പുതിയ ഇലക്ട്രിക് ബസ് 1771 കിലോമീറ്റര്‍ ദൂരം ഓടിയെന്ന് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ പ്രോടെറ. കാറ്റിലിസ്റ്റ് E2 മാക്‌സ് എന്ന ബസാണ് 1771 കിലോമീറ്റര്‍ ഓടി ഈ വിഭാഗത്തില്‍ ഏറ്റവും ദൂരം താണ്ടിയ റെക്കോര്‍ഡ് നേടിയിരിക്കുന്നത്.
പരീക്ഷണ പാതയിലൂടെ ആളുകളെ ഒന്നും കയറ്റാതെയും, ഒരിടത്ത് നിര്‍ത്താതെയുമായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. 40 അടി നീളമുള്ള കാറ്റിലിസ്റ്റ് E2 മാക്‌സില്‍ 660 കിലോ വാട്ട് ശക്തിയുള്ള ബാറ്റിയാണ് ഉപയോഗിച്ചിരിക്കുന്നത്.