ഐ ഫോണ്‍ 8 ഈ മാസം 29 ന് ഇന്ത്യയിലെത്തും

Glint staff
Mon, 18-09-2017 05:30:21 PM ;

iphone8

കാത്തിരിപ്പിന് വിരാമമാകുന്നു ആപ്പിളിന്റെ  ഐ ഫോണ്‍ നിരയിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 8 ഉം 8 പ്ലസ്സും ഈ മാസം 29 ന് ഇന്ത്യന്‍ വിപണിയിലെത്തും. പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വൈകീട്ട്  ആറ് മണിക്കാണ് ലോഞ്ചിംഗ് നടക്കുക, കഴിഞ്ഞ വര്‍ഷങ്ങളില്‍ അര്‍ധരാത്രിയാലിരുന്നു ഫോണ്‍ പുറത്തിറക്കിയിരുന്നത്.

 

വരുന്ന 22-ാം തീയതിമുതല്‍ ബുക്കിംഗ് ആരംഭിക്കും. 64000 രൂപ മുതലാണ് ഐഫോണ്‍ 8 ന്റെ വില ആരംഭിക്കുന്നത്,64 ജി.ബിയിലും 256 ജി.ബിയിലും ലഭ്യമാകും.ഐഫോണ്‍ 8 പ്ലസ്സിന്റെ വില ആരം ഭിക്കുന്നത് 77000 രൂപ മുതലാണെന്നാണ് അറിയുന്നത്. നിരവധിപ്രത്യേകതകളുമായിട്ടാണ് പുതിയ ഐ ഫോണ്‍ വിപണിയിലെത്തുന്നത്.

 

 

Tags: