Skip to main content

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതിനെതിരെ പ്രതിപക്ഷം. ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് എത്താന്‍ കാത്തിരിക്കുകയായിരുന്നു. ഒത്തുതീര്‍പ്പ് പ്രതീക്ഷിച്ചതാണ്. ഒത്തുതീര്‍പ്പ് നടത്താന്‍ കഴിയുന്നവര്‍ സംസ്ഥാനത്ത് തന്നെയുണ്ടെന്നും വി.ഡി സതീശന്‍ ആരോപിച്ചു

ഭേദഗതി നടത്താന്‍ കോടതിക്കാണ് അധികാരം. നിയമസഭയെ നോക്കുകുത്തിയാക്കി. ഗവര്‍ണറും സര്‍ക്കാരും നിയമസഭയെ അപമാനിച്ചിരിക്കുകയാണ്. ഇനി ലോകായുക്ത കുരയ്ക്കും കടിക്കില്ലെന്ന് ഉറപ്പുവരുത്തിയെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

നടക്കുന്നത് കൊടുക്കല്‍ വാങ്ങലാണ്. ബി.ജെ.പി സംസ്ഥാന സമിതി അംഗത്തെ ഗവര്‍ണറുടെ സ്റ്റാഫിലേക്ക് നിയമിക്കാനുള്ള ഫയല്‍ സര്‍ക്കാരിന് മുന്നിലുണ്ട്. സര്‍ക്കാരിന് ധൃതിയെന്താണെന്ന് സി.പി.ഐ പോലും ചോദിക്കുന്നു. ഓര്‍ഡിനന്‍സിനെ നിയമപരമായി ചോദ്യം ചെയ്യുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.