പാര്‍ട്ടി പരിപാടികള്‍ കൊഴുപ്പിക്കാന്‍ സിപിഎമ്മിനുള്ള താല്‍പ്പര്യം കൊവിഡ് പ്രതിരോധത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. സി.പി.എമ്മിന്റേത് ജനവഞ്ചനയാണ്. മൂന്നാം തരംഗത്തില്‍ യാതൊരു ആസൂത്രണവും സര്‍ക്കാരിന് ഇല്ലെന്നും ചെന്നിത്തല. കേരളത്തില്‍ നടക്കുന്നത് ഓണ്‍ലൈന്‍ ഭരണമാണ്.
രമേശ് ചെന്നിത്തല മാധ്യമങ്ങളോട്;
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മരണനിരക്ക് കൂടുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊവിഡ് കാലത്ത് തീവെട്ടിക്കൊള്ളയാണ് ആരോഗ്യവകുപ്പില്‍ നടക്കുന്നത്. യാതൊരു മുന്നൊരുക്കവും നടത്തിയില്ല. ഐ.സി.എം.ആര്‍ നിര്‍ദേശം പാടെ അവഗണിച്ചു. മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയപ്പോള്‍ സംസ്ഥാനത്ത് ബദല്‍ സംവിധാനം ഉണ്ടാക്കിയില്ല. ജനങ്ങളെ കൊവിഡിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്.
യൂണിയന്‍ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് കോളജുകള്‍ അടക്കാത്തത്. വിദ്യാര്‍ത്ഥികള്‍ കൊവിഡ് ബാധിച്ച് പ്രയാസപ്പെടുമ്പോള്‍ യൂണിയന്‍ തെരഞ്ഞടുപ്പിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ആരോഗ്യമന്ത്രിക്ക് പരിചയക്കുറവുണ്ട്. അവരെ കുറ്റപ്പെടുത്തുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഇതില്‍ വേണ്ടത്. എഴുതിക്കൊണ്ടുവന്നത് ആരോഗ്യമന്ത്രി വായിക്കുന്നതിന് പകരം മറ്റൊന്നും നടക്കുന്നില്ല. നിയന്ത്രണം ലംഘിച്ച് പാര്‍ട്ടി സമ്മേളനം നടത്തിയത് രോഗവ്യാപനത്തിന് ഇടയാക്കി. മൂന്നാം തരംഗം നേരിടാന്‍ മുന്നൊരുക്കമുണ്ടായില്ല. ആശുപത്രികളില്‍ ആവശ്യമായ മരുന്നും സംവിധാനവുമില്ല. ഐസിയുവില്‍ ബെഡുകളില്ലെന്ന് പരാതിയുണ്ട്.