Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം പാര്‍ട്ടി പരിപാടിയായി ഏറ്റെടുത്ത് നടത്തി സി.പി.എം. 1947ലെ ആദ്യ സ്വാതന്ത്രദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി.പി.എം ഓഫീസുകളില്‍ ദേശീയ പതാക ഉയരുന്നത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്‍ പതാക ഉയര്‍ത്തി. മുതിര്‍ന്ന നേതാക്കളും പങ്കാളികളായി. 

സി.പി.എമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. ആശയ പാപ്പരത്തമാണ് സി.പി.എമ്മിനെന്നും സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് പ്രവര്‍ത്തകനെ കൊന്ന ചരിത്രമാണ് സി.പി.എമ്മിന്റേതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. സി.പി.എമ്മിന് വിവേകം വൈകി ഉദിച്ചതില്‍ സന്തോഷമെന്ന് കെ സുരേന്ദ്രന്‍ പരിഹസിച്ചു.