സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ്, 8802 പേര്‍ക്ക് രോഗമുക്തി

Glint desk
Tue, 03-11-2020 06:10:53 PM ;

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1559 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, എറണാകുളം 20 വീതം, കണ്ണൂര്‍ 11, തൃശൂര്‍, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട 3, പാലക്കാട്, വയനാട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

84,713 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,64,745 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,138 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96,614 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,75,844 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,770 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2289 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags: