Skip to main content

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ചിറ്റിലങ്ങാട് സ്വദേശി തറയില്‍വീട്ടില്‍ നന്ദനെ(48)യാണ് പോലീസ് സംഘം ഉച്ചയോടെ പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു പ്രതിയുണ്ടായിരുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം നടന്നിരുന്നത്

സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നന്ദന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ചിറ്റിലങ്ങാട് കരിമ്പനയ്ക്കല്‍ വീട്ടില്‍ സജീഷ്, അരണംകോട്ട് വീട്ടില്‍ അഭയ്ജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 
ഞായറാഴ്ച രാത്രി എയ്യാല്‍, ചിറ്റിലങ്ങാടുണ്ടായ ആക്രമണത്തിലാണ് സനൂപ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ സനൂപിന്റെ മൂന്ന് സുഹൃത്തുക്കള്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്.