ഐഫോണ്‍ വിവാദത്തില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഏറ്റവും കുറഞ്ഞത് 3 പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണം അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരീഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല വക്കീല്‍ നോട്ടീസില്‍ അറിയിച്ചു.
ആരോപണത്തിന് പിന്നില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്തോഷ് ഈപ്പനും തമ്മിലുള്ള ബന്ധമാണെന്നും ചെന്നിത്തല പറയുന്നു.
യു.എ.ഇ. ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്ന വഴി ഐ ഫോണ്‍ സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആരോപണം.