കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സര്‍വീസ് പരിഷ്‌കരിക്കുന്നു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കാനാണ് തീരുമാനം. ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാകും ഇത് നടപ്പാക്കുക. ആദ്യം തെക്കന്‍ ജില്ലകളിലാകും ഇത് നടപ്പാക്കുക. കെ.എസ്.ആര്‍.ടി.സിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.