Skip to main content

പമ്പാ മണലെടുപ്പില്‍ വജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജിയില്‍ രണ്ട് ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രളയത്തെ തുടര്‍ന്ന് പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നല്‍കിയ അനുമതിക്ക് എതിരെയാണ് വിജിലന്‍സ് അന്വേഷണം. പ്രളയത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ പമ്പയിലെ മണ്ണ് ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍തുകയ്ക്ക് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മണലെടുപ്പിനുള്ള പത്തനംതിട്ട കളക്ടറുടെ ഉത്തരവിലും നേരത്തെ പ്രതിപക്ഷം വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags